ദിലീപിന്റെ വക്കീൽ രാംകുമാറിനെ പറ്റി സജീവൻ അന്തിക്കാട്
മകനെ കണ്ടത്താനായി ഒരച്ഛൻ നടത്തിയ നിയമ പോരാട്ടത്തെ സവിസ്തരം പ്രതിപാദിക്കുന്ന “ഒരഛന്റെ ഓർമ്മകുറിപ്പുകൾ ” എന്ന പുസ്തകത്തിൽ ഈച്ചരവാരിയർ ശ്രീ രാംകുമാറിനെ വായനക്കാർക്കു പരിചയപ്പെടുത്തുന്നത് ഇങ്ങിനെയാണ്.
“അടിയന്തിരാവസ്ഥ പിൻവലിച്ചതിനു ശേഷം ആദ്യമായി ഹൈക്കോടതിയിൽ സമർപ്പിക്കപ്പെടുന്ന ഹേബിയസ്സ് കോർപ്പസ് ഹർജിയായിരുന്നു ഈച്ചരവാരിയർ v/s ദി ഗവൺമെന്റ് ഓഫ് കേരള. ഈ ഹർജി തയ്യാറാക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ചത് അഡ്വക്കേറ്റ് രാംകുമാർ ആയിരുന്നു ”
ആ കേസ്സ് പുരോഗമിച്ചപ്പോൾ മുഖ്യമന്ത്രി കരുണാകരന് രാജി വെക്കേണ്ടി വന്നു. ലഷ്മണ, ജയറാം പടിക്കൽ, പുലിക്കോടൻ തുടങ്ങിയ പോലീസ് മേധാവികൾ ജയിലിലടക്കപ്പെട്ടു.
ദിലീപ് കേസ്സിലും വക്കീൽ രാംകുമാർ തന്നെ.പത്രങ്ങളിൽ കണ്ട തെളിവ് വെച്ചു നോക്കിയാൽ വക്കീലിന് വലിയ പണിയെടുക്കേണ്ടി വരില്ലെന്നാണ് തോന്നുന്നത്.
സാധാരണയായി തെളിവുകൾ വഴി പ്രതിയിലേക്കെത്തുകയാണല്ലോ ചെയ്യാറ്.
ഇവിടെ പ്രതിയെ മുൻകൂട്ടി ഉറപ്പിച്ച് അതിനുള്ള തെളിവുകൾ കണ്ടെത്തുകയാണ് ചെയ്തീട്ടുളളത്.തീർത്തും അശാസ്ത്രീയ ഈ രീതി കേസ്സിനെ ദുർബലപ്പെടുത്തുക തന്നെ ചെയ്യും.