ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്കിനായി ഡെയ്ംലർ ഇന്ത്യയുടെ ഭാരത്‌ബെൻസ് കൈകോർക്കുന്നു,.അടുത്ത 12 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് ട്രക്ക് വപണിയിൽ കൊണ്ടുവരും. ഡെയ്ംലർ ട്രക്ക് എജിയുടെ അനുബന്ധ സ്ഥാപനമായ ഡെയ്ംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (ഡിഐസിവി) അടുത്ത തലമുറയിലെ ഇകാൻ്ററിനൊപ്പം ഇന്ത്യയുടെ ബാറ്ററി ഇലക്ട്രിക് വിപണിയിലേക്കുള്ള പ്രവേശനം കൂടിയാണ് ഇതോടെ പ്രഖ്യാപിച്ചത്. ഭാരത്ബെൻസിന്റെ തണലിൽ ഇന്ത്യൻ വിപണിയിൽ eCanter ഇലക്ട്രിക് ട്രക്ക് റീബ്രാൻഡ് ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുമെന്ന് കമ്പനി ഈ പ്രഖ്യാപനം നടത്തുന്നത്. ഇതോടെ ട്രക്ക് വാഹനരംഗത്തെ വിപ്ലവകരമായ മാറ്റത്തിന് രാജ്യം സാക്ഷ്യം കുറിക്കുകയും ചെയ്യും. ഹെവി വാഹനങ്ങളിൽ പ്പെടുന്ന ബസുകളും ടൂറിസ്റ്റ് ബസുകളുമെല്ലാം രാജ്യത്ത് ഇലട്ക്രിക്ക് വാഹന വിപണി കയ്യടക്കുമ്പോഴാണ് ട്രക്കുകളെ എത്തിച്ച് അടുത്ത തലമുറയെ സൃഷ്ടിച്ച് വിപണി കയ്യടക്കാൻ ഒരുങ്ങുന്നത്.
അടുത്ത 6 മുതൽ 12 മാസത്തിനുള്ളിൽ ഇന്ത്യയുടെ ലൈറ്റ് ഡ്യൂട്ടി ട്രക്ക് വിഭാഗത്തിൽ അടുത്ത തലമുറ eCanter ഇലക്ട്രിക് ട്രക്ക് അവതരിപ്പിക്കുമെന്ന് DICV വെളിപ്പെടുത്തൽ. കമ്പനിയുടെ ഈ നീക്കം ഗതാഗത മേഖലയെ വൃത്തിയുള്ളതും സുസ്ഥിരവുമായ മൊബിലിറ്റി സൊല്യൂഷനുകളിലേക്ക് മാറ്റാനുള്ള ഭാരത സർക്കാരിന്റെ നീക്കങ്ങളെ സഹായിക്കുകയുെ ചെയ്യും. നിലവിൽ പെട്രോൾ, ഡീസൽ വാഹന ഉപയോഗം കുറച്ചു കൊണ്ടാണ് രാജ്യം ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ട്രക്ക് മേഖലയിലെ ഇൗ നീക്കം ഗുണം ചെയ്യുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ