

ഓല ഇലക്ട്രിക്കിന്റെ കന്നി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഇപ്പോള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങി. അതിനാല്‍, ബ്രാന്‍ഡ് ഉടന്‍ തന്നെ ഈ മോഡലിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.വ്യത്യസ്ത ബാറ്ററി പായ്ക്കുകളുമായി വരുന്ന മൂന്ന് സവിശേഷ വേരിയന്റുകളിലാണ് റോഡ്സ്റ്റര്‍ X ഓല ഓഫര്‍ ചെയ്യുന്നത്. 2.5 kWh, 3.5 kWh, 4.5 kWh എന്നീ ബാറ്ററി കോണ്‍ഫിഗറേഷനുകളില്‍ ഓല റോഡ്സ്റ്റര്‍ X വാങ്ങാം.
എല്ലാ വേരിയന്റുകള്‍ക്കും ഒരേ 7 kW മിഡ്-മൗണ്ടഡ് മോട്ടോര്‍ ആണ് കരുത്തേകുന്നത്. ഓല റോഡ്സ്റ്ററിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന്റെ ആമുഖ വില 74999 രൂപയാണ് (എക്സ്ഷോറൂം). റോഡ്സ്റ്റര്‍ X ശ്രേണിയിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനാണ് ഇത്. ഓല റോഡ്സ്റ്റര്‍ X എന്‍ട്രി ലെവല്‍ മോഡലിന് 2.5 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 140 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ റേഞ്ച് പറയുന്നത്. പെര്‍ഫോമന്‍സ് നോക്കിയാല്‍ വെറും 3.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ മോഡലിന് സാധിക്കും. മണിക്കൂറില്‍ 105 കിലോമീറ്ററാണ് പരമാവധി വേഗത. 84,999 രൂപ ആമുഖ എക്സ്-ഷോറൂം വിലയിലാണ് 3.5 kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ച റോഡ്സ്റ്റര്‍ X ഇ-ബൈക്കിന്റെ മിഡ്റേഞ്ച് വേരിയന്റ് വില്‍ക്കുന്നത്.
Ola Scooter new offer