ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷനുകൾക്കായി ഒരുങ്ങാൻ കൊച്ചി

രാജ്യത്തെ വാഹന വിപണി വൈദ്യുത വാഹനങ്ങളുടെ വരവ് അവേശമാക്കിയിരുന്നു എന്നാൽ അതിനു അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ ഇപ്പോഴും തിരക്കിലാണ്. എന്നാൽ സർക്കാർ വികസനത്തിന്റെ പാതയിൽ ഒരുപടി മുന്നിൽ സഞ്ചരിക്കുകയാണ്. 2022 അവസാനത്തോടെ സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.കൊച്ചിയായിരിക്കും ആദ്യത്തെ വൈദ്യുത വാഹനം സ്വീകരിക്കുന്ന നഗരം എനാണ് സൂചന. ഒട്ടും വൈകാതെ തന്നെ പദ്ധതിയുടെ ആദ്യ ഘട്ടമെന്നോണം നഗരത്തിൽ 15 ചാർജിംഗ് സ്റ്റേഷനുകളൊരുങ്ങും. പൊതുമേഖല എണ്ണ കമ്പനികൾക്കായിരിക്കും ഇതിന്റെ നിർമ്മാണ – നടത്തിപ്പു ചുമതലകൾ. പദ്ധതിയുടെ ഭാഗമായി 15-ൽ 14 ചാർജിംഗ് സ്റ്റേഷനുകൾ നിർമ്മിക്കുക ഭാരത് പെട്രോളിയം കോർപ്പറേഷനായിരിക്കും എന്നാണ് റിപ്പോർട്ട്. ഇടപ്പള്ളി, ഇൻഫോപാർക്ക്, കേരള ഹൈക്കോടതി എന്നിവിടങ്ങളിലുള്ള കമ്പനിയുടെ പെട്രോളിയം ഒട്ട്ലെറ്റുകൾക്ക് സമീപമായിരിക്കും ഇവ സജ്ജമാകുക. നേരിട്ട് ബാറ്ററി ചാർജ് ചെയ്യാനും ബാറ്ററി മാറ്റാനുമുള്ള സൗകര്യങ്ങൾ ഇവയിലുണ്ടാകും. സുരക്ഷയെ മുൻനിർത്തി ഫ്യുവൽ വെൽഡിംഗ് മെഷീനുകളിൽ നിന്ന് ചുരങ്ങിയത് ആറ് മീറ്റർ അകലമെങ്കിലും ഇലക്ട്രിക് ചാർജിംഗ് സംവിധാനങ്ങൾക്ക് ഉണ്ടാകും. ചാർജ് ചെയ്യുന്നതിനിടയിൽ ഡിസ്കണക്റ്റാവുന്നത് തടയാൻ ലോക്കിംഗ് സംവിധാനവും ഈ യൂണിറ്റുകളിൽ ഉണ്ടാകും. പദ്ധതി നടപ്പായാൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളവും പങ്ക് ചേരും. പദ്ധതി നടപ്പായാൽ അത് സംസ്ഥാനത്ത് ഇലക്ട്രിക്ക് വാഹന വിൽപ്പനയ്ക്ക് മുതൽക്കൂട്ടാവും.

thoufeeq:
Related Post