വാഹനപ്രേമികൾ ഏറെ ആകാംശയോടെ കാത്തിരുന്ന എംജി മോട്ടേർസിന്റെ ഇന്ത്യയിലെ ആദ്യ മോഡൽ ഹെക്ടർ കഴിഞ്ഞ ദിവസമാണ് ഓദ്യോഗികമായി അവതരിപ്പിച്ചത്.ജൂൺ മാസത്തോടെ ഈ വാഹനം വിപണിയിൽ എത്തി തുടങ്ങും. ജീപ് കോംപസ്സും റ്റാറ്റ ഹറിയറും അരങ്ങു വാഴുന്ന മിഡ് സൈഡ് എസ് യു വി സെഗ്-മെന്റിലേക്കാണ് ഹെക്ട്ടറും കടന്ന് വരുന്നത്.നിരവധി ഫീച്ചറുകളോടു കൂടെയാണ് ഹെക്ടർ എത്തിയിരിക്കുന്നത്. വലിയ പനോരമിക് സൺ റൂഫ്, ഡിജിറ്റൽ ഇൻട്രുമെന്റ് ക്ലസ്റ്റർ, 10.4 ഇൻച്ച് പോട്രയിറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം,ഇലട്രിക്കൽ അഡ്ജസ്റ്റ് സീറ്റ്, ക്രോമിയം സ്റ്റാഡുകൾ നൽകിയ ഹണി കോംമ്പ് ഗ്രിൽ, വീതി കുറഞ്ഞ എൽഇഡി ഹെഡ്ലാമ്പ്, ഓട്ടോമാറ്റിക് ക്ലൈമെറ്റ് കൺട്രാളർ എന്നിവയെല്ലാം ഹെക്ടറിലുണ്ട്. മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്ക്കോ തുടങ്ങിയ ടെക്ക് ഭീമൻമാരുടെ പിന്തുണയിൽ ഐ – സ്മാർട്ട് സങ്കേതിക വിദ്യയോടെയാണ് ഇന്റർനെറ്റ് കാർ അവതരിപ്പിക്കുന്നത്. 4655 എംഎം നീളവും 1835 എംഎം വീതിയും 1760 എംഎം ഉയരവും 2750 എംഎം വീൽബേസും 192 എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണ് വാഹനത്തിലുള്ളത്. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വകഭേഗങ്ങളാകും ഹെക്ടറിനുണ്ടാകുക.168 ബിഎച്ച്പി പവറും 350 എൻഎം ടോർക്കുമേകുന്ന രണ്ട് ലിറ്റർ 4 സിലിണ്ടർ ടർബോ ഡീസൽ എൻജിനും 141 ബിഎച്ച്പി പവറും 250 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ് പെട്രോൾ എഞ്ചിനുമാണ് ഹെക്ടർക്ക് ഉണ്ടാക്കുക. ജൂൺ പകുതി മുതൽ വാണിജ്യടിസ്ഥാനത്തിൽ ഹെക്ടർ വിപണിയിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. വൈകാതെ വാഹനത്തിന്റെ ഒദ്യോഗിക ബുക്കിംഗ് ആരംഭിക്കും. ഗുജറാത്തിലെ ഹലോൽ പ്ലാന്റിൽ വാഹനത്തിന്റെ നിർമ്മാണം പുരോഗമിക്കുവാണ്.
ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് കാറുമായ എംജി ഹെക്ടർ
Related Post
-
വെള്ള എൽ.ഇ.ഡി ലൈറ്റ് തെളിച്ച് അധികം സർക്കീട്ട് വേണ്ട; ആഡംബര വാഹനങ്ങളിലെ എൽ.ഇ.ഡി ലൈറ്റിന് നിയന്ത്രണം വരും; തുടക്കം അഹമ്മദാബാദിൽ
ഇന്ത്യൻ നിരത്തുകളിൽ ആഡംബര വാഹനങ്ങളിൽ വെള്ള എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച് ഓടുന്നതിന് ഉടൻ പിടിവീഴും. ബി.എം.ഡബ്ള്യു. അടക്കമുള്ള വിദേശ നിർമ്മിത…
-
രാജ്യത്ത് ആദ്യത്തെ ഇലക്ട്രിക്ക് ട്രക്ക് എത്തുന്നു; ഭാരത് ബെൻസും ഡെയ്ംലറും കൈകോർക്കുന്നു
ഇന്ത്യയിൽ ആദ്യത്തെ ഇലക്ട്രിക്ക് ട്രക്കിനായി ഡെയ്ംലർ ഇന്ത്യയുടെ ഭാരത്ബെൻസ് കൈകോർക്കുന്നു,.അടുത്ത 12 മാസത്തിനുള്ളിൽ ആദ്യ ഇലക്ട്രിക് ട്രക്ക് വപണിയിൽ കൊണ്ടുവരും.…
-
ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് പുതിയ അതിഥികൾ കൂടി; ഇവർ വേറെ ലെവൽ തന്നെ
ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ട ഇന്നോവ ഹൈക്രോസ് ശ്രേണിയിലേക്ക് GX(O) വേരിയൻ്റിൻ്റെ പുതിയ അതിഥിയേക്കൂടി വാഹന പ്രേമികൾക്ക് മുന്നലേക്ക് അവതരിപ്പിച്ചു.എംപിവിയുടെ…