ആരാധകരുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഇലക്ട്രിക്ക് കാര്‍ വില കൂട്ടുന്നു; എം.ജി കുഞ്ഞന്‍ കൊമെറ്റിന് വില കയറിയത് ഇങ്ങനെ

ഇന്ത്യയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയുള്ള വൈദ്യുത കാറാണ് എംജി കോമെറ്റ് ഇവി. 2023 ഏപ്രിലാണ് ആദ്യമായി എംജി 7.98 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചത്. ഇതോടെ കാട്ടുതീ പോലെ സെയിലും നടന്നു. ഇന്ത്യയില്‍ ഇന്ന് വേഗത്തില്‍ വിറ്റ് പോകുന്ന ഇലക്ട്രിക്ക് കാറുകളുടെ പട്ടികയില്‍ ഒന്നാമതാണ് എം.ജി കോമെറ്റ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബാറ്ററി സെല്ലുകളുടെ ചെലവ് കുറഞ്ഞപ്പോള്‍ കുഞ്ഞന്‍ ഇവിയുടെ വില കുറച്ച് എംജി ഉപഭോക്താക്കളെ സഹായിച്ചിരുന്നു.

ഇപ്പോഴിതാ ആരാധകര്‍ക്ക് ആശങ്ക പകരുന്ന വാര്‍ത്ത എത്തുകയാണ്. പുതിയ സാമ്പത്തിക വര്‍ഷം പിറന്നതോടെ എംജി തങ്ങളുടെ മോഡല്‍ നിരയുടെ വില പരിഷ്‌കരിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി ബജറ്റ് ഇവിക്കും വില വര്‍ധനവ് ലഭിച്ചിരിക്കുകയാണ്. എക്‌സിക്യുട്ടീവ്, എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഇത്തവണ വിപണിയില്‍ എത്തുന്നത്. എക്സ്സൈറ്റ്, എക്സ്‌ക്ലൂസീവ് വേരിയന്റുകള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷന്‍ അടക്കം ലഭ്യമാക്കിയിട്ടുണ്ട്. ൈ

ഏപ്രിലില്‍ എന്‍ട്രി ലെവല്‍ വേരിയന്റായി എക്സിക്യൂട്ടീവില്‍ മാത്രം എംജി കൈവെച്ചിട്ടില്ല. മറ്റെല്ലാ വേരിയന്റുകള്‍ക്കും 10000 രൂപയുടെ വില വര്‍ധനവ് ലഭിച്ചു. 6.99 ലക്ഷം രൂപ മുതലാണ് കുഞ്ഞന്‍ ഇവിയുടെ വില. എക്സൈറ്റ് വേരിയന്റിന് 7.98 ലക്ഷം രൂപയും എക്സൈറ്റ് എഇ വേരിയന്റിന് 8.33 ലക്ഷം രൂപയുമാണ പുിതുക്കിയ വില എത്തുന്നത്. അതേസമയം എക്സ്‌ക്ലൂസീവ് വേരിയന്റിന് ഇനി മുതല്‍ 8.88 ലക്ഷം രൂപ വില വരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

admin:
Related Post