മാരുതി സുസുക്കി പുതിയ ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. സുസുക്കി ബലേനോയുടെ സ്പെഷ്യൽ എഡിഷന്റെ നാല് പ്രധാന സവിശേഷതകൾ
1 ) ബോഡി കിറ്റ്
ബലേനോ ലിമിറ്റഡ് എഡിഷന്റെ പ്രധാന പ്രതേകതകൾ ചാര നിറമുള്ള മുൻഭാഗത്തെയും പിൻഭാഗത്തെയും ബംപർ എക്സ്റ്റൻഷനുകളും , സൈഡ് സ്കിർട്ടുകൾ, ബോഡി സൈഡ് മോൾഡിംഗ് എന്നിവയാണ് .ബലേനോയ്ക്ക് എന്തെങ്കിലും കോസ്മെറ്റിക് അപ്ഡേറ്റ് ലഭിക്കുന്നത് ഇതാദ്യമാണ് .
2 ) പുതിയ സീറ്റ് കവറുകൾ
കാബിനിൽ പുതിയ കറുത്ത ക്വാർട്ടഡ് സീറ്റ് കവറുകളാണ് ബലേനോയുടെ സ്പെഷ്യൽ എഡിഷന് നൽകിയിരിക്കുന്നത് .
3 ) ഡോര്‍ സില്‍ ഗാര്‍ഡ്
മുന്നിലെ വാതിലുകൾക്ക് പ്രതേകതരം ഡോര്‍ സില്‍ ഗാര്‍ഡുകൾ ബലേനോ ലിമിറ്റഡ് എഡിഷനിൽ നൽകിയിട്ടുണ്ട് .
4 ) സ്മാർട്ട് കീ ഫൈൻഡർ
ബലേനോ ലിമിറ്റഡ് എഡിഷനിലെ മറ്റൊരു പ്രധാന പ്രതേകതയാണ് സ്മാർട്ട് കീ ഫൈൻഡർ. ഇത് ഉടമസ്ഥന് തന്റെ സ്മാർട്ട് ഫോണിന്റെ സഹായത്തോടെ കാർ കീ കണ്ടുപിടിക്കാൻ സഹായിക്കുന്നു.
എൻജിനിൽ മാറ്റങ്ങൾ വരുത്താതെയാണ് മാരുതി സുസുക്കി ബലേനോ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കിയിരിക്കുന്നത് .സ്റ്റാൻഡേർഡ് ബലെനോയുടെ വില തുടങ്ങുന്നത് 5.38 ലക്ഷം രൂപ പ്രെട്രോൾ മോഡലിനും , ഡീസൽ മോഡലിന് 8.5 ലക്ഷം രൂപയുമാണ് .ഇതിൽ നിന്നും ഏകദേശം 30000 രൂപ കൂടുതലായിരിക്കും ബലേനോ ലിമിറ്റഡ് എഡിഷനെനാണ് റിപോർട്ടുകൾ .