ജൈവ കളനാശിനി എങ്ങനെ ഉണ്ടാക്കാം

കൊട്ടാരക്കര പെരുംകുളം സ്വദേശി സി നരേന്ദ്രനാഥ്‌ ഉണ്ടാക്കിയ ജൈവ കളനാശിനിയുടെ നിർമാണരീതി

ചേരുവകൾ

നീറ്റുകക്ക : 3 കിലോ
വെള്ളം : 12 ലിറ്റർ
കല്ലുപ്പ് : 4 കിലോ
വേപ്പെണ്ണ :2 ലിറ്റര്‍
ഗോമൂത്രം ;3 ലിറ്റർ (പശുവിൽ നിന്നും നേരിട്ട് സംഭരിച്ചത് )

നീറ്റുകക്ക 12 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 മണിക്കൂര്‍ വെയ്ക്കുക.ഇതില്‍നിന്ന് ഏഴുലിറ്റര്‍ തെളിവെള്ളം ഊറ്റി എടുക്കുക.  (ബാക്കി ലായിനി മറ്റുപച്ചക്കറികളുടെയും വാഴയുടെയും ചുവട്ടിൽ ദൂരെമാറ്റി തളിച്ച് കൊടുക്കാം ).ഇതിൽ 4 കിലോ പരൽ ഉപ്പിട്ട് നന്നായി ഇളക്കുക .ഇതിനോടൊപ്പം ഗോമൂത്രം ഒഴിച്ചു നന്നായി ഇളക്കുക .അതിനുശേഷം വേപ്പെണ്ണ ഒഴിച്ചു 10 മിനിറ്റ് കമ്പുകൊണ്ട് നന്നായി ഇളക്കുക .അതിനുശേഷം 3 മണിക്കൂർ അനക്കാതെ വെക്കുക .അതിനുശേഷം ലായനിയിൽ പൊന്തി നിൽക്കുന്ന വേപ്പെണ്ണ ഒരു സ്റ്റീൽ ചായ അരിപ്പകൊണ്ട് കോരി വേറെയൊരു പാത്രത്തിൽ സംഭരിക്കുക ( കോരി മാറ്റിയ വേപ്പണ്ണ രണ്ടാമതും ഉപയോഗികാം അതിന്റെ കൂടെ 1 ലിറ്റർ പുതിയ വേപ്പെണ്ണ ചേർത്താൽ മതി ) .പിന്നീട് ഒരു തോർത്ത് ഉപയോഗിച്ച് ലായിനി നന്നായി അരിച്ചെടുക്കണം .ഈ ലായിനി ഒന്നോ രണ്ടോ മാസം ഇരിക്കും .

ഉപയോഗം 

നല്ല തെളിഞ്ഞ അന്തരീക്ഷത്തിൽ കലകളുടെ മുകളിലും ചുവട്ടിലും നന്നായി വീഴത്തക്കവണ്ണം സ്പ്രേയർ ഉപയോഗിച്ച് തളിക്കുക .നേരത്തെ സൂചിപ്പിച്ച അളവിലുള്ള കളനാശിനി 10 സെന്റ് സ്ഥലത്തു ഉപയോഗിക്കാം .പച്ചക്കറികൾ കിഴങ്ങുവര്ഗങ്ങൾ ,നെല്ല് ,മുതലായവ കൃഷി ചെയ്യുന്ന സ്ഥലത്ത് ഇത് ഉപയോഗിക്കരുത് .കൃഷികൾ നശിച്ചുപോകാൻ ഇത് കാരണമാകും .ഈ കൂട്ട് നേർപ്പിക്കാൻ പാടില്ല .ഉണ്ടാക്കിയത് പോലെ തന്നെ ഉപയോഗിക്കണം .10 ദിവസത്തിനകം കളകൾ പൂർണമായി നശിക്കും .രണ്ടാമതും മൂന്നാമതും ഉണ്ടാക്കുമ്പോൾ അരിച്ചു മാറ്റിയെടുത്ത വേപ്പെണ്ണക്കൊപ്പം ഒരു ലിറ്റർ പുതിയ  വേപ്പണ്ണ കൂടി ഒഴിച്ചു ഇളകിയാൽ മതി .

സി :നരേന്ദ്രനാഥ്

കൊട്ടാരക്കര

 

 

admin:
Related Post