മറ്റിനം കമ്പോസ്റ്റുകളെക്കാൾ മണ്ണിര കമ്പോസ്റ്റ് പാകപ്പെടാൻ കുറച്ച് ദിവസങ്ങൾ മതിയാകും ഏകദേശം 30-40 ദിവസങ്ങൾ. അര ടൺ കമ്പോസ്റ്റ് തയാറാക്കാൻ അരക്കിലോ അധവ 500 മണ്ണിര വേണം. രണ്ടര മീറ്റർ നീളം ഒരു മീറ്റർ വീതി. 30 സെ.മീ ആഴമുള്ള തടമെടുത്ത് ചുറ്റും അര മീറ്റർ ഉയരത്തിൽ വരമ്പും ഉണ്ടാക്കണം.തടത്തിന്റെ അടിഭാഗം അടിച്ചുറപ്പിച്ച ശേഷം ചാണകം മെഴുകുകയോ പരുക്കനിടുകയോ ചെയ്യാം. തറയിൽ ഉണ്ടാക്കതൊണ്ടുകൾ മലർത്തി അടുക്കണം. ഇത് രണ്ട് നിരയിലായാൽ കൂടുതൽ നല്ലത്.തൊണ്ടുകൾ നന്നായി നനച്ചതിനു ശേഷം 8:1 അനുപാതത്തിൽ ജൈവവസ്തുക്കളും ചാണകവും ചേർത്ത മിശ്രിതം കൊണ്ട് കുഴി നിറക്കുക. തുടക്കത്തിൽ ഈ കുഴിയിൽ ചൂട് ഉണ്ടാകുന്നത് കാരണം മണ്ണിരായ ഉടൻ നിക്ഷേപിക്കാതിരിക്കുക. രണ്ടാഴ്ച കഴിഞ്ഞ് മണ്ണിരകളെ നിക്ഷേപിക്കാം. തുടർന്ന് ഓലത്തുഞ്ചാണി വെട്ടിയിട്ട് കുഴി മൂടണം. കമ്പിവലകൾ കൊണ്ട് കുഴി മൂടുന്നത് പുറത്തു നിന്നുളള ജീവികളുടെ ശല്യം അകറ്റാൻ സഹായിക്കും. ഒന്നര ദിവസം ഇടവിട്ട് കുഴിയിൽ വെള്ളം തളിച്ച് എപ്പോഴും ഈർപ്പം നിലനിർത്തുകയും ഇളക്കുകയും വേണം.പ്രതികൂലമായ കാലാവസ്ഥയെ പ്രതിരോധിക്കാൻ മേൽക്കുര കെട്ടുന്നത് നല്ലതായിരിക്കും. ഒന്നര മാസം കൊണ്ട് കമ്പോസ്റ്റ് തയാറാകും. തുടർന്ന് 3-4 ദിവസം വെള്ളം തളിക്കാതെ ഇട്ടാൽ മണ്ണിര താഴേക്ക് നീങ്ങും. മുകളിൽ നിന്നും വളം ചുരണ്ടിയെടുത്ത് കൃഷിക്ക് ഉപയോഗിക്കാം. ബാക്കിയുള്ളത് അരിച്ച് പ്ലാസ്റ്റിക്ക് ചാക്കിലാക്കി സൂക്ഷിക്കാവുന്നതാണ്.
കൃഷിക്കനിയോജ്യമായ മണ്ണിര കമ്പോസ്റ്റ് എങ്ങനെയുണ്ടാക്കാം
Related Post
-
കേരളത്തിൽ താമരകൃഷിലേക്ക് ഇറങ്ങി പരീക്ഷിക്കാൻ ചെറുപ്പക്കാർ; താമരകൃഷി ലാഭമോ!
താമരകൃഷി സാധ്യതയുള്ള ഒരു ഉപജീവനമാര്‍ഗ്ഗമായി കാണുന്ന ചെറുപ്പക്കാര്‍ നാട്ടിലുണ്ട്. വിദേശത്തെ ജോലി മതിയാക്കി എത്തുന്നവര്‍ പോലും താമരകൃഷി തെരഞ്ഞെടുക്കാറുണ്ട്. പക്ഷെ…
-
സുപ്രീം കോടതിയുടെ മൊബൈൽ ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പുറത്തിറക്കി
കോടതി മൊബൈൽ ആപ്പ് 2.0'യിൽ പുതിയ സേവനങ്ങൾ ഉൾകൊള്ളിച്ചിട്ടുണ്ട്. അഭിഭാഷകർക്ക് പുറമെ വിവിധ മന്ത്രാലയത്തിന് കീഴിലുള്ള നോഡൽ ഓഫീസർമാർക്കും നിയമ…
-
കൃഷി നാശനഷ്ടം അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരും: കൃഷി മന്ത്രി
പ്രക്യതിക്ഷോഭത്തില്‍ കൃഷി നാശം സംഭവിച്ച കര്‍ഷകരില്‍നിന്നും അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുവാന്‍ കൃഷി മന്ത്രി നിര്‍ദ്ദേശം നല്കി. പ്രകൃതി ക്ഷോഭം കാരണമുളള…