9 – 12 മാസം പ്രായമുള്ളതും താഴെ പറയുന്ന സ്വഭാവമുള്ളതുമായ തൈകളാണ് തെരഞ്ഞെടുക്കേണ്ടത്. → നേരത്തെ മുളച്ച, കരുത്തുളള തൈകള്‍. → 6 – 8 ഓലകള്‍10 – 12 മാസം പ്രായമുള്ള തൈകള്‍ള്‍ക്കും , 4 ഓലകള്‍ 9 മാസം പ്രായമുള്ള തൈകള്‍ക്കും ഉണ്ടായിരിക്കണം → കണ്ണാടിക്കനം10തൊട്ടു 12 സെ.മി.വരെ → ഓലക്കാലുകള്‍ നേരത്തെ വിടര്‍ന്നവയായിരിക്കണം. അടിയില്‍ പാറയോടുകൂടിയ വെട്ടുകല്‍ മണ്ണാണെങ്കില്‍ 1.2 x 1.2 x 1.2 മീറ്റര്‍ കുഴികളാണു വേണ്ടത്. ജലവിതാനം കുറഞ്ഞ പശിമരാശി മണ്ണാണെങ്കില്‍ 1 x 1 x 1 മീറ്റര്‍ വലിപ്പത്തില്‍ കുഴിയെടുക്കണം. എന്നാല്‍ മണല്‍ പ്രദേശങ്ങളില്‍ 0.75 x 0.75 x 0.75 മീറ്റര്‍ മതി.വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളില്‍ മണ്‍കൂനകളിലാണ് തൈകള്‍ നടേണ്ടത്. തൈകള്‍ നടുന്നതിന് മുമ്പ് കുഴികളില്‍ പകുതി ഭാഗം ചാണക പൊടിയും ചാരവും മണ്ണും കലര്‍ന്ന മിശ്രിതം നിറക്കേണ്ടതാണ്. കുഴിയില്‍ രണ്ടു വരി ചകിരി മലര്‍ത്തി അടുക്കി വയ്ക്കുന്നത് ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കും. ഉപ്പുപൊടി വിതറിയാല്‍ ചിതലിന്‍റെ ശല്യം ഒഴിവാകും. ചെങ്കല്‍ പ്രദേശങ്ങളില്‍ 2 കിലോഗ്രാം ഉപ്പ് തെങ്ങിന്‍ തൈ നടുന്നതിന് 6 മാസം മുമ്പ് കുഴികളില്‍ ഇട്ടാല്‍ മണ്ണിന്‍റെ ഘടന മെച്ചപ്പെടും. നട്ട് ആദ്യത്തെ രണ്ടു വര്‍ഷം വേനല്‍ക്കാലത്ത് നനയ്ക്കണം .തൈ കാറ്റില്‍ ഉലയാതെ കുറ്റിയില്‍ കെട്ടി നിര്‍ത്തുക. കളകള്‍ നീക്കിയും കുഴിയിലേക്ക് ഒലിച്ചിറങ്ങുന്ന മണ്ണ്‍ നീക്കിയും ഇടയ്കിടെ കുഴികള്‍ വൃത്തിയാക്കിയിടണം. തൈകള്‍ വളരുന്നതനുസരിച്ച് തൈക്കുഴിയുടെ വിസ്താരം വര്‍ദ്ധിപ്പിക്കേണ്ടതാണ്. കുഴിയുടെ ഉള്‍ഭാഗം അരിഞ്ഞിറക്കി ഭാഗികമായി മുടണം . ഇങ്ങനെ ചെയ്യുന്നതുകൊണ്ട് കുഴിയുടെ ആഴം കുറയുകയും തൈകള്‍ വളരുന്നതോടെ കുഴിയ്ക്ക് വലിപ്പം കൂടി നാലഞ്ച് വര്‍ഷം കൊണ്ട് തെങ്ങിനാവശ്യമായ തടം ആയിത്തീരുകയും ചെയ്യുന്നു.
ഇളനീരിന് പറ്റിയ തെങ്ങിനങ്ങള്‍
ചാവക്കാട് ഓറഞ്ച് (ചെന്തെങ്ങ്) :
തൃശൂര്‍ ജില്ലയിലെ ചാവക്കാട് പ്രദേശത്ത് ഉത്ഭവിച്ചതായി കരുതുന്ന ഒരു കുറിയ ഇനമാണിത് .നട്ട് 3-4 വര്‍ഷത്തിനുള്ളില്‍ കായ്ക്കുന്ന ഇവയുടെ പ്രായമായ കരിക്കില്‍ 300 മി .ലി കരിക്കിന്‍ വെള്ളമുണ്ട് .
ചാവക്കാട് ഗ്രീന്‍ (പതിനെട്ടാംപട്ട ) :
കാറ്റു വീഴ്ച രോഗത്തോട് പ്രതിരോധ ശേഷിയുളള ഒരിനമാണിത് .ചെറിയ കൃഷിസ്ഥലങ്ങള്‍ക്ക് യോജിച്ച ഇവയുടെ കരിക്കിന്‍ വെള്ളത്തിന് നല്ല മധുരമാണ് .
ഇതിനു പുറമേ ഗംഗാബോണ്ടം ,കിംഗ് കൊക്കോനട്ട്,കാമറൂണ്‍ ഡ്വാര്‍ഫ് റെഡ് ,വിദേശ ഇനങ്ങളായ മലയന്‍ യെല്ലോ ,ഓറഞ്ച് ,ഗ്രീന്‍ എന്നിവയും ഇളനീരിനായി യോജിച്ചവയാണ് .കുള്ളന്‍ തെങ്ങിന്‍ തൈകള്‍ ആവശ്യമുള്ളവര്‍ നേര്യമംഗലം ഫാമുമായി ബന്ധപ്പെടുക 0485 2554240