വഴുതന(കത്തിരി) കൃഷി

സ്റ്റാര്‍ച്ചിന്റെയും കൊഴുപ്പിന്റെയും വിറ്റാമിന്‍ എ, സി, ഇ എന്നിവയുടെയും കലവറയാണ് വഴുതന(കത്തിരി). രണ്ടു വര്‍ഷം വരെ വിളവെടുക്കാം എന്നതാണ് ഈ കൃഷിയുടെ മേന്മ. ഒരു പാട് ഇനം വഴുതന ലഭ്യമാണ്. ശ്വേത (വെളുത്ത കളര്‍ , ഇടത്തരം നീളം), ഹരിത (ഇളം പച്ച, നല്ല നീളമുള്ളത്), നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്) ഇവയാണ് ചില വഴുതന ഇനങ്ങള്‍ .

കൃഷിരീതി 
മൂപ്പെത്തിയ കായകള്‍ പറിച്ചെടുത്തു അതിലെ വിത്ത് ശേഖരിച്ചു ഉണക്കി സൂക്ഷിക്കുക. പാകി കഴഞ്ഞാൽ രാവിലെയും വൈകിട്ടും മിതമായി നനക്കാം. വിത്ത് മുളച്ച് നാലോ അഞ്ചോ ഇലകൾ വന്നാൽ ഇളക്കിമാറ്റി നടാം. മണ്ണും കമ്പോസ്റ്റും ചാണകപ്പൊടിയും കലർത്തിയ നടീല്‍ മിശ്രിതമായി ഉപയോഗിക്കാം. അടിവളമായി കാലിവളത്തിനു പകരം കോഴിക്കാഷ്ഠമോ പൊടിച്ച ആട്ടിന്‍കാഷ്ഠമോ ചേര്‍ത്തുകൊടുക്കുകയും ആവാം. ചെടികള്‍ നട്ടുകഴിഞ്ഞതിന് ശേഷം പത്ത് ദിവസങ്ങളുടെ ഇടവേളകളില്‍ ജൈവ വളങ്ങള്‍ ചേര്‍ത്തു
കൊടുക്കാം.

രോഗ/കീട നിയന്ത്രണം
ബാക്ടിരിയൽ വാട്ട രോഗം,കായ്തുരപ്പൻ രോഗം എന്നിവയാണ് വഴുതനയെ ബാധിക്കുന്ന രോഗങ്ങൾ. തൈകള്‍ പറിച്ചുനടുമ്പോള്‍ മണ്ണില്‍ വേപ്പിന്‍ പിണ്ണാക്ക് പൊടിച്ച് ചേര്‍ക്കുക. കേടുവന്ന ഭാഗങ്ങള്‍ വെട്ടി നശിപ്പിക്കുക. കീടങ്ങളുടെ ആക്രമണം കണ്ട് തുടങ്ങുമ്പോള്‍ വേപ്പിന്‍ കുരു സത്ത് തളിക്കുക എന്നിവയാണ് നിയന്ത്രണ മാര്‍ഗങ്ങള്‍. രോഗവാഹകരായ പ്രാണികളെ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം തളിച്ച് നശിപ്പിക്കുകയാണ് പരിഹാരം. മീലിമുട്ട, മുഞ്ഞ തുടങ്ങിയ നീരൂറ്റും കീടങ്ങളാണ് വഴുതനയെ ബാധിക്കുന്നത്. മീലിമുട്ട ചെടിയുടെ മറ്റ് ഭാഗങ്ങളെയും ബാധിക്കുന്നതാണ്. കാണപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ഇവയധികം കാണപ്പെടുന്ന ഇലകള്‍ പറിച്ച് നശിപ്പിക്കുക, വേപ്പെണ്ണ, വെളുത്തുള്ളി കാന്താരി മുളക് അരച്ചത് എന്നിങ്ങനെയുള്ള നാടന്‍ കീടനാശിനികള്‍ ഉപയോഗിച്ച് ഇവയെ തടയാം

admin:
Related Post