യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രാഷ്ട്രീയം വിട്ടു

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍ മഹേഷ് രാഷ്ട്രീയം വിടുന്നു. ചീഞ്ഞളിഞ്ഞ ഈ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാകില്ലെന്നും താത്കാലികമായി രാഷ്ട്രീയം വിടുകയാണെന്നും സിആര്‍ മഹേഷ് അറിയിച്ചു. പാര്‍ട്ടിക്ക് വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് തന്‍റേതെന്നും അദ്ദേഹം പറഞ്ഞു. കരുനാഗപ്പള്ളിയില്‍ തന്നെ തോല്‍പ്പിച്ചത് കോണ്‍ഗ്രസിലെ ചില സ്ഥാനമോഹികളുടെ പ്രസ്താവനകളാണ്. താന്‍ ആര്‍എസ്എസ് ആണെന്ന് പോലും ചിലര്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയെയും എ.കെ ആന്‍റണിയേയും വിമര്‍ശിച്ചുള്ള സി.ആര്‍ മഹേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള നിലപാടും അഭിപ്രായവുമാണ് താന്‍ നടത്തിയത്. മാന്യനായ നേതാവാണ് രാഹുല്‍ ഗാന്ധി. താന്‍ ഏറെ ഇഷ്ടപ്പെടുന്ന നേതാവുമാണ് അദ്ദേഹം. കോൺഗ്രസി​ന്‍റെ നേതൃത്വം ഏറ്റെടുക്കാൻ താൽപര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്​ഥാനം ഒഴിയണമെന്നായിരുന്നു പോസ്റ്റ്. എന്നാൽ മഹേഷിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് നിര്‍ഭാഗ്യകരമാണെന്നും ഒ‍ഴിവാക്കണമെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും സംസ്ഥാനത്തും ഉരുകി ഇല്ലാതായി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നതാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പടനയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുകയാണെന്നും പാർട്ടിയുടെയും പാർട്ടിയെ സ്നേഹിക്കുന്നവരുടെയും മനസ് തേങ്ങുകയാണെന്നുമായിരുന്നു മഹേഷിന്‍റെ വിമര്‍ശനം. മഹേഷിന്റെ ഈ വിമര്ശനത്തിനെതിരെ ഉമ്മൻ‌ചാണ്ടി ഉൾപ്പെടെയുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾ ശക്തമായ ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സി.ആര്‍ മഹേഷിന്‍റെ വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഈ രാഷ്ട്രീയം താത്കാലികമായി ഉപേക്ഷിക്കുന്നുവെന്ന് പത്ര സമ്മേളനത്തിലൂടെയാണ് മഹേഷ് വ്യക്തമാക്കിയത്. തല്ക്കാലം മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് പോകില്ലെന്നും സി ആർ മഹേഷ് വ്യക്തമാക്കി.

സംവിധായകൻ ദീപൻ അന്തരിച്ചു

കൊച്ചി ∙ മലയാളത്തിലെ പ്രശസ്ത സംവിധായകൻ ദീപൻ (47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾസംബന്ധമായ രോഗത്തെ തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം . സംസ്കാരം നാളെ തിരുവനന്തപുരത്തു നടക്കും. പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ് ദീപൻ . ഭാര്യ ദീപ. മക്കൾ: മാധവൻ, മഹാദേവൻ.

ദീപൻ ഏഴു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനായ ‘സത്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം . ഡോൾഫിൻ ബാറാണ് പുറത്തിറങ്ങിയ അവസാന ചിത്രം. ഷാജി കൈലാസിന്റെ സഹായിയായാണ് ദീപൻ സിനിമയിൽ സജീവമാകുന്നത്. 2003ല്‍ സായികുമാർ പ്രധാനകഥാപാത്രമായ ‘ദ് കിങ് മേക്കർ ലീഡർ’ ആണ് അദ്ദേഹത്തിന്റെ ആദ്യചിത്രം . പൃഥ്വിരാജ് ചിത്രം പുതിയമുഖത്തിലൂടെ ദീപൻ അറിയപ്പെടുന്ന സംവിധായകനായി മാറിയത് .

നടി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു

കൊച്ചി : പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനുമായി നടി  ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു.

പരമ്പരാഗത കന്നട ആചാരപ്രകാരമാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നത്. തൃശൂരിലെ ഭാവനയുടെ വീട്ടില്‍ വളരെ ലളിതമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ 16ഓളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നടി മഞ്ജുവാര്യരും ചടങ്ങിലെത്തിയിരുന്നു.

ഒരു കന്നട നിര്‍മാതാവുമായി ഭാവന പ്രണയത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താന്‍ പ്രണയത്തിലാണെന്ന് ഭാവനയും പറഞ്ഞിരുന്നു.

വിവാഹം ചിങ്ങത്തിലുണ്ടാവുമെന്ന് ബന്ധുക്കള്‍ അറിയിച്ചു

 

ചിത്രങ്ങൾ കാണാം 

സുഗതകുമാരിയുടെ ജീവിതം സിനിമയാകുന്നു

മാധവിക്കുട്ടിക്ക് പിന്നാലെ കവയിത്രി സുഗതകുമാരിയുടെ ജീവിതത്തിലെ ഒരേടും സിനിമയാകുന്നു.സുഗതകുമാരിയുടെ അനുഭവകഥകളെയും ‘പട്ടുപാവാട’ എന്ന കവിതയെയും അടിസ്ഥാനമാക്കി ഡോ. സുരേഷ് മണിമല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പവിഴമല്ലി. സുഗതകുമാരിയെ പ്രതിനിധാനം ചെയ്യുന്ന പാർവതിടീച്ചർ എന്ന കഥാപാത്രമായി ആശാ ശരത് വെള്ളിത്തിരയിലെത്തുന്നു. അനാഥത്വത്തിന്റെയും ജീവിതപ്രതിസന്ധികളുടെയും നടുവിൽപ്പെട്ടുപോയ ഏതാനും ബാല്യങ്ങളുടെ ഹൃദയസ്പർശിയായ കഥകളും ഇഴചേർന്നു നിൽക്കുന്ന മുഹൂർത്തങ്ങളും പകർത്തുന്ന ഈ ചിത്രം സമൂഹമനസാക്ഷിയുടെ നേർക്കു പിടിച്ച വാചാലമായ ഒരു കണ്ണാടിയാണ്. ടീച്ചറുടെ കാവ്യലോകത്തിന്റെയും സാമൂഹിക ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മധു അമ്പാട്ട് നിർവഹിക്കുന്നു. സുഗതകുമാരിയുടെ കവിതകൾക്കും ലക്ഷ്മീദേവിയുടെ ഗാനങ്ങൾക്കും ഡോ. സുരേഷ് മണിമല ഈണം നൽകുന്നു.

ഏപ്രിൽ അവസാനവാരത്തിൽ ചിത്രീകരണമാരംഭിക്കുന്ന ‘പവിഴമല്ലി’യുടെ പ്രീ-പ്രൊഡക്‌ഷൻ ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. പുലരി ക്രിയേഷൻസിന്റെയും വീ ഹിയർ യൂ ഇൻഡ്യാ ഫൗണ്ടേഷന്റെയും ആഭിമുഖ്യത്തിൽ സഹൃദയരുടെ ഒരു വലിയ സംഘമാണ് ഈ ചിത്രത്തിന്റെ നിർമ്മാണത്തിനു പിന്നിൽ. സനിൽകുമാർ കെ. നായരും സജീവ് കരുണാകരനും നേതൃത്വം നൽകുന്ന ഈ സംരഭത്തിൽ നിന്നുമുള്ള വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റിവയ്ക്കുന്നതാണ്.
വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്‍മാറി

മാര്‍ച്ച് 29 തൃശൂര്‍ സ്വദേശി സന്തോഷുമായി നടക്കാനിരുന്ന വിവാഹത്തില്‍ നിന്ന് ഗായിക വൈക്കം വിജയലക്ഷ്മി പിന്‍മാറി. വാര്‍ത്താ സമ്മേളനത്തിലുടെയാണ് വിജയലക്ഷ്മി ഇക്കാര്യം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്.
സന്തോഷിന്റെ നിബന്ധനകളാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിജയലക്ഷി പറഞ്ഞു. സംഗീത പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സംഗീത അദ്ധ്യാപികയായി ജോലി ചെയ്താല്‍ മതിയെന്നും സന്തോഷ് പറഞ്ഞതായി വിജയലക്ഷ്മി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാതാപിതാക്കളില്ലാത്ത സന്തോഷ് വിവാഹശേഷം തന്റെ വീട്ടില്‍ താമസിക്കാമെന്ന് നേരത്തെ സമ്മതിച്ചിരുന്നെങ്കിലും നിശ്ചയത്തിനു ശേഷം സന്തോഷിന്റെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വിജയലക്ഷ്മി പറഞ്ഞു.ആരുടെയും പ്രേരണയാലല്ല സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറുന്നതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെ പോലീസ് പിടികൂടിദൃശ്യങ്ങൾ

കോടതി മുറിയില്‍ നിന്ന് പള്‍സര്‍ സുനിയെ പോലീസ് പിടികൂടിദൃശ്യങ്ങൾ കാണാം

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പിടിയിൽ

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി പോലീസിന്റെപിടിയിൽ . ഇന്നുച്ചയ്ക്ക് 1.15 ഓടെയാണ് സുനി എറണാകുളം എസിജെഎം കോടതിയിൽ കീഴടങ്ങാൻ അഭിഭാഷകർക്കൊപ്പം എത്തിയത് .എന്നാൽ സുനിയെയും വിജീഷിനെയും പോലീസ് ബലം പ്രയോഗിച്ച കസ്റ്റഡിയിൽ കൊണ്ടുപോകുകയായിരുന്നു . .ദേശീയപാതകളിൽ അടക്കം കനത്ത പരിശോധന നടത്തിയിരുന്ന പോലീസിന്‍റെ കണ്ണുവെട്ടിച്ചാണ് സുനി കോടതി പരിസരത്തു എത്തിയത് .

യുവ നടിക്കു നേരെയുണ്ടായ ആക്രമണത്തിന് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി

കൊച്ചി: കൊച്ചിയില്‍ യുവ നടിക്കു നേരെയുണ്ടായ അതിക്രമനത്തിന് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി. ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്‌ത്രീ ആണെന്ന് സംഭവശേഷം പള്‍സര്‍ സുനി പറഞ്ഞെന്ന് നടി മൊഴില്‍കിയതായാണ് വിവരം. സംഭവത്തിന് ശേഷം ഒരു സ്ത്രീ വിളിക്കുമെന്നും സുനി പറഞ്ഞിരുന്നു .സുനിക്കായി പോലീസ്കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ ഊര്‍ജിതമാക്കി.

ഇതിനിടയില്‍ നടിക്കു നേരെയുണ്ടായ അതിക്രമനത്തിന് എതിരെ മഞ്ജു വാര്യർ നിരാഹര സമരത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത വ്യാജമാണെന്ന് അവരോട് അടുത്ത വൃത്തങ്ങൽ പറഞ്ഞു.നേരത്തെ നടി ആക്രമിക്കപ്പെട്ടപ്പോൾ ശക്തമായ നിലപാടുമായി മുൻപന്തിയിലെത്തിയ നടിയാണ് മഞ്ജു വാര്യർ. ക്രിമിനൽ ഗൂഢാലോചനയക്ക് പിന്നിൽ പ്രവർത്തിച്ചവരെ പുറത്ത് കൊണ്ടു വരണമെന്ന് മഞ്ജു ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ആണ് നിരാഹാരക്കഥയുമായി ചില ഓൺലൈൻ മാധ്യമങ്ങൾ എത്തിയത്.

തുടര്‍ച്ചയായ ബാങ്ക് അവധി ജനങ്ങളെ ദുരിതത്തിലാക്കും

കൊച്ചി: ഈ മാസത്തെ അവസാന അഞ്ച് ദിനങ്ങളില്‍ ഒരു ദിവസം മാത്രമാണ് ബാങ്കുകൾ പ്രവര്‍ത്തിക്കുക. 24 മുതലാണ് തുടര്‍ച്ചയായി ബാങ്ക് അവധി തുടങ്ങുന്നത് . 24 വെള്ളിയാഴ്ച ശിവരാത്രി പ്രമാണിചുള്ള അവധിയും 25 നാലാം ശനി യും 26 ഞായറാഴ്ചയും ബാങ്കുകൾ അടഞ്ഞ് കിടക്കും .തുടര്‍ച്ചയായ മൂന്ന് ദിവസത്തെ അവധിക്ക് ശേഷം 27 തിങ്കളാഴ്ച ബാങ്കുകള്‍ തുറക്കും. എന്നാല്‍ 28 ന് ബാങ്ക് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്‍വലിക്കാന്‍ സാധ്യത ഇല്ലാത്തതിനാല്‍ അന്നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിന് ബാങ്കുകള്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇത് ജനങ്ങളെ ശരിക്കും വലയ്ക്കും. പണം പിന്‍വലിക്കലിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കഴിഞ്ഞ ദിവസമാണ് നീങ്ങിയത്. ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി വരുന്ന അവധി ജനങ്ങളെ കാര്യമായി ബാധിക്കും

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാർച്ച് മൂന്നിലേക്ക് മാറ്റി

കൊച്ചി: പൾസർ സുനിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാർച്ച് മൂന്നിലേക്ക് മാറ്റി. സുനിയുടെയും കൂട്ടാളി വിജീഷിന്‍റെയും ജാമ്യാപേക്ഷയാണ് കോടതി മാറ്റി വച്ചിരിക്കുന്നത്. ഇതിനിടെ ഇവർ കീഴടങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. കീഴടങ്ങാൻ സാധ്യത ഉള്ള കോടതികളുടെ ചുറ്റും പൊലീസ് മഫ്തിയിൽ ചുറ്റുന്നുണ്ട്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മണികണ്ഠനെ ക‍ഴിഞ്ഞ ദിവസം പാലക്കാട് നിന്ന് പിടികൂടിയിരുന്നു.നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിന്‍, വടിവാള്‍ സലിം, പ്രദീപ്, മണികണ്ഠന്‍ എന്നിവരാണ് ഇതുവരെ കേസില്‍ പിടിയിലായത്.

ആക്രമണവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലുള്ളവരേയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ഒരുമാസത്തെ ടെലിഫോണ്‍ രേഖകള്‍ പരിശോധിച്ചത് പ്രകാരമാണ് സിനിമാക്കാരെ ചോദ്യം ചെയ്യാന്‍ നീക്കം നടത്തുന്നത്.മലയാള സിനിമാ മേഖലയിലെ ഗുണ്ടാ സാന്നിധ്യത്തെ കുറിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ആക്രമണം നടന്ന ദിവസത്തെ പള്‍സര്‍ സുനിയുടെ ഫോണ്‍ കോളുകള്‍ സംശയാസ്പദമാണെന്നും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. പള്‍സര്‍ സുനിയുടെയും വിജീഷിന്‍റെയും ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ആക്രമണം നടത്തിയശേഷവും സുനി ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

നടി ഭാവനയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

കൊച്ചി: ചലച്ചിത്ര നടി ഭാവനയെ ഇന്നലെ രാത്രി കാർതടഞ്ഞു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ ഭാവന സഞ്ചരിച്ച കാറിന്‍റെ ഡ്രൈവർ മാർട്ടിൻ അറസ്റ്റിൽ .മുൻ ഡ്രൈവർ പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽ കുമാർ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് സംഭവത്തിന് പിന്നില്ലെന്ന് പൊലീസ് അറിയിച്ചു.മാര്‍ട്ടിനും സുനിലും ഉള്‍പ്പെട്ട സംഘം മുന്‍ കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

പുലർച്ചെ ഒന്നരക്ക് തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് കാറിൽ വരവെ നെടുമ്പാശേരി അത്താണിയിലാണ് സംഭവം. സിനിമ ഷൂട്ടിങ്ങിന് ശേഷം ഡബ്ബിങ്ങിനായി കൊച്ചിയിലേക്ക് വരികയായിരുന്നു ഭാവന. കാറിനെ പിന്തുടർന്ന് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം ഭാവനയുടെ വാഹനത്തിൽ ഇടിക്കുകയും ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു. തുടർന്ന് അഞ്ചംഗ സംഘം ബലം പ്രയോഗിച്ച് കാറിൽ കയറി രണ്ടു മണിക്കൂറിലേറെ എറണാകുളം നഗരത്തിൽ ചുറ്റിക്കറങ്ങിയ വാഹനം പുലർച്ചെയോടെ പാലാരിവട്ടത്തിന് സമീപം ഭാവനയെയും വാഹനവും ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിൽ അക്രമി സംഘം കടന്നു കളഞ്ഞു.

പിന്നീട് വാഴക്കാലയിലുള്ള ഒരു സംവിധായകന്റെ വീട്ടിലെത്തി ഭാവന സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.തുടർന്ന് അദ്ദേഹം എറണാകുളം റേഞ്ച് ഐ.ജി പി. വിജയനോട് സംഭവങ്ങൾ ടെലിഫോണിലൂടെ അറിയിക്കുകയായിരുന്നു .

മുൻ ഡ്രൈവർ ഉൾപ്പെട്ട സംഘമാണ് തന്നെ ആക്രമിച്ചതെന്നും ഇവർ തന്‍റെ ചിത്രങ്ങൾ പകർത്തിയതായും ഭാവന കളമശേരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.എറണാകുളം നഗരത്തിലെയും റൂറലിലെയും പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്.

കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം : ബാബു രാജിന് പറയാനുള്ളത്

തനിക്കു വെട്ടേറ്റ സംഭവത്തിൽ പുറത്തുവരുന്നത് തെറ്റിദ്ധരിക്കപ്പെട്ട വാർത്തകളാണെന്ന് നടൻ ബാബുരാജ്. കുളം വറ്റിക്കാൻ പോയതല്ലെന്നും കുളം വൃത്തിയാക്കാൻ എത്തിയതായിരുന്നുവെന്നും ബാബു രാജ് അവകാശപ്പെട്ടു. ഇതിനെക്കുറിച്ചു എനിക്ക് നിങ്ങളോടു പറയാനുള്ളത് എന്ന തലക്കെട്ടോടെ ഒരു വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പബ്ലിഷ് ചെയ്തു .വീഡിയോ കാണാം